Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ നിരോധനം:...

നോട്ട്​ നിരോധനം: പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കാൻ മമതയുടെ ആഹ്വാനം

text_fields
bookmark_border
നോട്ട്​ നിരോധനം: പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കാൻ മമതയുടെ ആഹ്വാനം
cancel

കൊല്‍ക്കത്ത: മോദി സർക്കാർ നോട്ട്​ നിരോധനം  നടപ്പാക്കിയതി​​​​െൻറ ഒന്നാം വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കണമെന്ന്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട്​ നിരോധനം വൻ ദുരന്തമായിരുന്നു. നവംബർ എട്ടിന്​ കരിദിനം ആചരിക്കുമെന്നും സമ്പദ്​വ്യവസ്ഥയെ തകർത്ത നോട്ട്​ നിരോധന അഴിമതിക്കെതിരെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഫോ​േട്ടാ കറുപ്പാക്കി പ്രതിഷേധിക്കണമെന്നും അവർ ആഹ്വാനം ചെയ്​തു. ട്വിറ്ററിൽ സ്വന്തം ​പ്രൊഫൈൽ ഫോ​േട്ടാ മമത കറുപ്പു നിറമാക്കിയിട്ടുണ്ട്​.

ജി.എസ്​.ടിയെയും മമത രൂക്ഷമായി വിമർശിച്ചു.  ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്' ആണ് ജി.എസ്.ടി എന്ന് അവര്‍ ആരോപിച്ചു.

ജി.എസ്​.ടി തൊഴിലവരസരങ്ങള്‍ ഇല്ലാതാക്കി. കച്ചവട മേഖലക്ക്​ ക്ഷതമേല്‍പ്പിക്കുകയും സമ്പദ് വ്യവസ്ഥയെ തകര്‍ക്ക​​ുകയും ചെയ്​തു. ജി.എസ്​.ടി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും മമത ട്വിറ്ററിലൂടെ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestdemonetisationmalayalam newsNovember 8 Mamataprofile photoNo Blackmoney
News Summary - Demonetisation protest: Mamata asks people to change profile photo to black on Nov 8- India news
Next Story